രണ്ട് വർഷത്തിനുള്ളിൽ പുതിയ സൂപ്പർമാർക്കറ്റുകൾ തുറക്കാനൊരുങ്ങി ആൽഡി. 1.6 ബില്യണ്‍ മുതല്‍ മുടക്കില്‍ നടത്തുന്ന വ്യാപാര വിപുലീകരണത്തിന്റെ ഭാഗമായി 2026 ലും 2027 ലുമായി 80 സ്റ്റോറുകള്‍ തുറക്കുവാനാണ് ജര്‍മ്മന്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍, യു കെയില്‍ നാലാമത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റായ ആള്‍ഡിക്ക് 1050 ല്‍ അധികം സ്റ്റോറുകളുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളിലൂടെ 1500 സ്റ്റോറുകള്‍ തുറക്കുക എന്നതാണ് ലക്ഷ്യം. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, സൗത്ത് വെയ്ല്‍സ്, ഈസ്റ്റ് സസെക്സ്, ഐല്‍ ഓഫ് വൈറ്റ് എന്നി സ്ഥലങ്ങളിലായിരിക്കും പുതിയ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കുക.
ഇതിന്റെ മുന്നോടിയായി, സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തന ചെലവ് വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് ആള്‍ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗില്‍സ് ഹര്‍ലി ബജറ്റിനു മുന്നോടിയായി ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യു കെയിലും അയര്‍ലന്‍ഡിലുമായി 18 ബില്യന്‍ പൗണ്ടിന്റെ വിറ്റ് വരവാണ് ആൽ നേടിയത്.



Be the first to comment