‘വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല’; കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍

സീറ്റ് കിട്ടാത്തതിന് പിന്നാലെ, കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വാര്‍ത്തകള്‍ വ്യാജമെന്ന് അലോഷ്യസിന്റെ സന്ദേശമെത്തിയത്. അലോഷ്യസ് സേവ്യറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം ആരംഭിച്ചു. സീറ്റ് നല്‍കാമെന്ന് കെസി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് സൂചന.

തീര്‍ത്തും അവാസ്ഥവമായിട്ടുള്ള വാര്‍ത്തകളാണെന്നും ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും അലോഷ്യസ് സേവ്യര്‍  പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചിട്ടില്ലെന്ന് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല – അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. ഇല്ലായെങ്കില്‍ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി സജീവമായി ഉണ്ടാകും – അദ്ദേഹം പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളില്‍ അലോഷ്യസ് സേവ്യര്‍ പങ്കുവച്ച കുറിപ്പ്

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയിട്ടില്ല

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല….!

പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…!

ഇടുക്കിയുടെ മലയോര മേഖലയില്‍ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…!

ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും കെഎസ്‌യു വിന്റെ മുന്നേറ്റവും പാര്‍ട്ടി അധികാരത്തില്‍ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…!

എന്റെ സഹപ്രവര്‍ത്തകര്‍ പൊലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാല്‍ വേട്ടയാടപെടുമ്പോഴും…!

സഹപ്രവര്‍ത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാന്‍ മുന്‍പോട്ട് പോയത്…!

വാര്‍ത്തകള്‍ ഇപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്, വാര്‍ത്തകള്‍ അല്ലല്ലോ വസ്തുതകള്‍…!

എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു…!

എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി…!

Be the first to comment

Leave a Reply

Your email address will not be published.


*