കേരള രാഷ്ട്രീയത്തിൽ താൻ സജീവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ആലപ്പുഴയിലെ ജനങ്ങൾ ജയിപ്പിച്ചു വിട്ടയാളാണ് താൻ. സജീവമാകുന്നത് ഏതെങ്കിലും കസേര നോക്കിയല്ല. പൂർണമായും പ്രവർത്തിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയെ താഴേയിറക്കാനെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. ഇനിയും സജീവമായി ഉണ്ടാകും.
പി. എം. ശ്രീ നടപ്പാക്കുന്നത് കേരളത്തിൽ ബിജെപി- സി.പി.ഐ.എം ഡീലിന്റെ ഭാഗമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നടപ്പാക്കുന്നു എന്നത് തെറ്റായ ധാരണ. സിലബസിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നത് കോൺഗ്രസ്സ് അംഗീകരിക്കില്ല. ഗാന്ധിയെ കുറിച്ച് പഠിക്കേണ്ടയെന്നും ഗോഡ്സയെ കുറിച്ച് പഠിക്കണമെന്നുമാണ് കേന്ദ്ര നിലപാട്. അത് നടപ്പാക്കുന്ന കൈക്കൂലി ആണോ 1400 രൂപ. സി. പി. ഐ. നിലപാടിൽ ഉറച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡിനേതിരായ ഹൈക്കോടതി ഉത്തരവ് ഗൗരവകരം. ഒരു നിമിഷം പോലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് തുടരാൻ അർഹതയില്ല. ഇടത് സർക്കാരിന്റെ കാലത്ത് അമ്പലങ്ങൾക്ക് രക്ഷയില്ല. അമ്പലങ്ങളിലേ സ്വത്തുക്കൾ കവർന്നെടുക്കാൻ ലൈസൻസ് കൊടുക്കുന്നു. 2025 ൽ സ്പെഷ്യൽ കമ്മീഷണരേ മാറ്റി നിർത്തിയാണ് പലതും നടത്തിയത്. അന്വേഷണത്തിന്റെ സാധ്യത ഹൈക്കോടതി വർദ്ധിപ്പിച്ചുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.



Be the first to comment