മമ്മൂട്ടിയും മുരളിയും മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. 33 വര്‍ഷങ്ങള്‍ക്കു ശേഷമിതാ അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും 4 കെ മികവില്‍ മികച്ച ദൃശ്യവിരുന്നോടെ തിയറ്ററുകളില്‍ എത്തുകയാണ്
മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു അമരം. മലയാളത്തിലെ ക്ലാസിക്ക് ചി്ത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം.ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാത്തലം പറഞ്ഞൊരു ചിത്രമാണ് അമരം. ബാബു തിരുവല്ല നിര്‍മ്മിച്ച അമരം 34 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് . പുതിയ തലമുറയ്ക്ക് പുത്തന്‍ കാഴ്ചകളുമായി അടുത്ത മാസം ഏഴിന് ചിത്രം തീയറ്ററുകളിൽ എത്തും.
മമ്മൂട്ടി, മുരളി എന്നീ അതുല്യരായ അഭിനയ പ്രതിഭകളെ പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റുമാനായിരുന്ന ഭരതന്‍ ഒരുക്കിയ ചിത്രമാണ് അമരം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യം.
തുറയിലെ അരയരുടെ ജീവിത പശ്ചാത്തലം പ്രമേയമാക്കി ഭരതന്‍ ഒരുക്കിയ ചിത്രം പ്രണയത്തിന്റേയും മനുഷ്യബന്ധങ്ങളിലെ തീവ്രാനുഭവങ്ങളുടേയും നേര്‍ക്കാഴ്ചയായിരുന്നു.അച്ചൂട്ടിയെന്ന മത്സ്യതൊഴിലാളിയായി മമ്മൂട്ടിയും സുഹൃത്തായ കൊച്ചുരാമനും അച്ചൂട്ടിയുടെ, മകള്‍ രാധയും കൊച്ചുരാമന്റെ മകന്‍ രാഘവനും ഒക്കെ ചേര്‍ന്ന തുറയിലെ ജീവിതം.
മാതുവാണ് അച്ചൂട്ടിയുടെ മകള്‍ രാധയായി വരുന്നത്. രാഘവനായി അശോകനും അഭിനയിക്കുന്നു. രാഘവന്റെ അമ്മ ഭാര്‍ഗവിയായി കെ പി എ സി ലളിതയും കൊച്ചുരാമന്റെ സഹോദരി ചന്ദ്രികയായി ചിത്രയും വേഷമിടുന്നു. ബാലന്‍ കെ നായര്‍, സൈനുദ്ദീന്‍, കുതിരവട്ടം പപ്പു എന്നിവരും അമരത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു.രീവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയ നാല് ഗാനങ്ങളാണ് ച്ര്രിതത്തിലുള്ളത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സുന്ദരമായ ഈ ഗാനകങ്ങള്‍ക്ക് വരികളെഴുതിയത്.
യേശുദാസും ചിത്രയും ചേര്‍ന്നാലപിച്ച ” അഴകേ….നിന്മിഴി…. എന്നു തുടങ്ങുന്ന ഗാനവും യേശുദാസും ലതികയും ചേര്‍ന്ന് ആലപിച്ച പുലരേ പൂങ്കോടിയില്‍ ..യേശുദാസ് ആലപിച്ച ” വികാര നൗകയുമായി..” എന്നീ ഗാനങ്ങള്‍ അനശ്വാരഗാനങ്ങളായാണ് മലയാളികള്‍ സ്വീകരിച്ചത്.
മമ്മൂട്ടി, മുരളി എന്നിവര്‍ക്കൊപ്പം അശോകന്‍, മാതു, ചിത്ര, കെ പി എ സി ലളിത എന്നിവരെല്ലാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. മുരളിയും കെ പി എ എസി ലളിതയും കാലയവനികകളിലേക്ക് മാറിമറഞ്ഞെങ്കിലും പൊലിഞ്ഞുപോയ നക്ഷത്രങ്ങളുടെ പ്രഭാവലയം പിന്നേയും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെനന്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായിരുന്നു അമരത്തിലെ ഇവരുടെ കഥാപാത്രങ്ങള്‍. അതേ ഓര്‍മകള്‍ക്ക് മരണമില്ലല്ലോ.



Be the first to comment