
ജീവിത ചെലവുകൾ കൂടി വരുന്ന സാഹചര്യത്തിൽ ശമ്പളത്തിന് പുറമെ മറ്റൊരു വരുമാനം വേണമെന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? അതും യാതൊരു വിധ ചെലവുകളും ഇല്ലാതെ. അതിനായി ഒരു അവസരം ഒരുക്കിയിരിക്കുകയാണ് ആമസോൺ യു എ ഇയും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനും.
കാൽനടയായോ അല്ലെങ്കിൽ സൈക്കിളിലോ ആമസോൺ പാക്കേജുകൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിച്ച് നൽകി പണം സമ്പാദിക്കാനാണ് അവസരം. ഇപ്പോൾ ചെയ്യുന്ന ജോലിയുടെ സമയം അവസാനിക്കുമ്പോൾ നിങ്ങൾക്ക് തൊട്ടടുത്തുള്ള ആമസോൺ ഫാക്ടറിയിലേക്ക് പോകുകയും അവിടെ നിന്ന് പാർസൽ സ്വീകരിച്ചു ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും ചെയ്യാം. ഇത് വഴി ചെറിയ വരുമാനം നിങ്ങൾക്ക് ലഭിക്കും.
പ്രത്യേക പരിശീലനം ലഭിച്ചവർക്കും ആമസോൺ ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്കും ഇതിൻ്റെ ഭാഗമാകാം. കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ട് വരാനും ഗിഗ് എക്കണോമിയിൽ പങ്കെടുക്കാൻ ആളുകളെ പ്രാപ്തരാക്കുകയും ചെയ്യുന്നത്തിൻ്റെ ഭാഗമായി ആണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ദിവസം ഇത്ര മണിക്കൂർ ജോലി ചെയ്യണമെന്ന് നിർബന്ധമില്ല പകരം നമ്മുടെ സമയം അനുസരിച്ച് ജോലി സമയം തിരഞ്ഞെടുക്കാൻ കഴിയും എന്നതാണ് പ്രധാന പ്രത്യേകത.
നിലവിൽ ദുബൈ നഗരത്തിലെ ആമസോൺ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. റോഡുകളിലെ വാഹനത്തിരക്ക് ഒഴിവാക്കാൻ ഇത് വഴി സാധിക്കുമെന്നും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
Be the first to comment