
രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖരായ ഗൗതം അദാനിയും മുകേഷ് അംബാനിയും ബിസിനസിൽ കൈകോർക്കുന്നു. മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഒരു വൈദ്യുത പദ്ധതിക്കായാണ് ഇരുകൂട്ടരും ഒരുമിച്ച് കരാറിലേര്‍പ്പെട്ടത്. കരാര്‍പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ(എംഇഎല്‍) അഞ്ച് കോടി മതിക്കുന്ന 26 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും.
കൂടാതെ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡ് മധ്യപ്രദേശിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കണം. അത് ആര്‍ക്ക് വില്‍ക്കണമെന്നതില്‍ പൂര്‍ണ അധികാരം റിലയന്‍സ് ഗ്രൂപ്പിനായിരിക്കും. ഏകദേശം 50 കോടി രൂപയുടേതാണ് ഇടപാടെന്നാണ് സൂചന. മാർച്ച് 27നാണ് അദാനി പവറും റിലയൻസും കരാർ ഒപ്പുവച്ചത്.
ലോകത്തിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇരുവരും ഒരുമിച്ച് വ്യവസായ രംഗത്തേക്ക് ഇറങ്ങുന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് സാമ്പത്തിക ലോകം ഉറ്റു നോക്കുന്നത്.
Be the first to comment