
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന് റെക്കോര്‍ഡിട്ട് അമിത് ഷാ. ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുടെ റെക്കോര്‍ഡാണ് അമിത് ഷാ മറികടന്നത്. 2019 മെയ് 30 ന് അധികാരമേറ്റതിനുശേഷം അമിത് ഷാ 2,258 ദിവസം ആഭ്യന്തരമന്ത്രി പദത്തില്‍ പൂര്‍ത്തിയാക്കി.
എല്‍ കെ അഡ്വാനിയെ കൂടാതെ കോണ്‍ഗ്രസ് നേതാവായ ഗോവിന്ദ് ബല്ലഭ് പന്തിനെയും അമിത് ഷാ മറികടന്നു. അഡ്വാനി 2,256 ദിവസമാണ് (1998 മാര്‍ച്ച് 19 മുതല്‍ 2004 മെയ് 22 വരെ) ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്നത്. ഗോവിന്ദ് ബല്ലഭ് പന്ത് 1955 ജനുവരി 10 മുതല്‍ 1961 മാര്‍ച്ച് 7 വരെ ആകെ 6 വര്‍ഷവും 56 ദിവസവുമാണ് ആഭ്യന്തരമന്ത്രിയായിരുന്നത്.
2019 മെയ് 30 മുതല്‍ ആഭ്യന്തര മന്ത്രിയായി തുടരുന്ന അമിത് ഷാ 2025 ഇന്നലെ 2,258 ദിവസം പൂര്‍ത്തിയാക്കി. 2019 മെയ് 30 നാണ് അമിത് ഷാ ആഭ്യന്തര മന്ത്രി പദത്തിലെത്തുന്നത്. 2024 ജൂണ്‍ 9 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2024 ജൂണ്‍ 10 മുതല്‍ വീണ്ടും ആഭ്യന്തര മന്ത്രിയായി. ആഭ്യന്തര മന്ത്രാലയത്തിന് പുറമേ, രാജ്യത്തിന്റെ ആദ്യത്തെ സഹകരണ മന്ത്രി കൂടിയാണ് അമിത് ഷാ.
Be the first to comment