‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; അടിയന്തര നിർദേശം നൽകി അമിത് ഷാ

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി ആഭ്യന്തരമന്ത്രാലയം. പാക് പൗരന്മാരെ സംസ്ഥാനത്തും തിരിച്ചയക്കാൻ അടിയന്തര നിർദേശം നൽകി അമിത് ഷാ. പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ പാലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാകിസ്താനികൾ അമൃത്സറിലെ വാ​ഗ- അട്ടാരി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി.

പ​ഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു പാകിസ്താനികൾ ഇന്ത്യ വിടുക എന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് പാലായനം ചെയ്യണമെന്ന് കേന്ദ്രം പാക് പൗരന്മാരോട് നിർദേശിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ഏക വ്യാപാര പാതയായിരുന്നു വാഗാ അതിർത്തി. ഇത് അടച്ചിട്ടിരിക്കുകയാണ്.

ഉത്തർപ്രദേശിലെ വിവിധ ന​ഗരങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരികെ അയയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യുപിയിൽ താമസിക്കുന്ന പാകിസ്താൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ യോഗി ആദിത്യനാഥിന്റെ വസതിയിൽ യോ​ഗം ചേർന്നു.

Be the first to comment

Leave a Reply

Your email address will not be published.


*