
എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പ്രത്യേക അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ഉള്‍പ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും സൂചനകളുണ്ട്. യുവതിയുടെ താല്‍പര്യം പരിഗണിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥ സംസാരിച്ചത്.
കേസില്‍ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നതെങ്കിലും ഇതുവരെ പരാതിക്കാരി നേരിട്ട് മൊഴി നല്‍കിയിട്ടില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് നിലവിലുള്ളത്. ഗര്‍ഭഛിദ്രത്തിനിരയായ യുവതിയെ അന്വേഷണസംഘം ബന്ധപ്പെട്ടെങ്കിലും മൊഴി നല്‍കാനോ പരാതി നല്‍കാനോ ഇവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണസംഘത്തിലുള്‍പ്പെടുത്തിക്കൊണ്ട് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്.
രാഹുലുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പോലീസ് സ്വമേധായ കേസെടുക്കുകയായിരുന്നു. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ യുവനടി റിനിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, ബ്ലെസണ്‍, ബാലന്‍ കൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍.
Be the first to comment