ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ സൊഹ്റാന് മംദാനി നടത്തിയ വിജയ പ്രസംഗത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ആന്റ് സോ ഇറ്റ്സ് ബിഗിൻസ്’ എന്ന് ട്രംപ് കുറിച്ചു. ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചുവെന്ന് മംദാനി പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മറുപടി പോസ്റ്റ്. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപിനെ വളര്‍ത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി വിജയത്തിന് പിന്നാലെ പരിഹസിച്ചു. ‘ട്രംപിനെ പോലുള്ള ശതകോടീശ്വരന്മാര്ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങള്‍ നില്ക്കും. തൊഴില്‍ സംരക്ഷണം വികസിപ്പിക്കും’, മംദാനി പറഞ്ഞു.
അതേസമയം ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന് മംദാനി വിജയിച്ചതിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ട്രംപ് രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉളളതെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപ് ഉണ്ടായിരുന്നില്ലെന്നതും സർക്കാരിന്റെ അടച്ചൂപൂട്ടലും തിരിച്ചടിയായെന്ന നിലയ്ക്കാണ് ട്രംപിന്റെ പോസ്റ്റ്. റിപ്പബ്ലിക്കൻമാരെ, ഈ ദീര്‍ഘപ്രസംഗം അവസാനിപ്പിച്ച് നിയമസഭയിലേക്ക് മടങ്ങുകയെന്നും ട്രംപ് കുറിച്ചു.
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളി മറികടന്നാണ് സൊഹ്റാൻ മംദാനിയുടെ മിന്നുംജയം. മംദാനി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിനുള്ള ഫെഡറൽ സഹായം വെട്ടിച്ചുരുക്കുമെന്ന് ഉൾപ്പെടെയുള്ള ഭീഷണി ജനം തള്ളി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പിന്തുണയ്ക്കാതെ, മുൻ ഗവർണറും ഡെമോക്രാറ്റുമായ അൻഡ്രൂ കുമോയ്ക്കായി ട്രംപ് രംഗത്തിറങ്ങിയെങ്കിലും അതും ഫലം കണ്ടില്ല. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ ഉന്നയിച്ച മംദാനി ലോകത്തെ വലിയ നഗരത്തിന്റെ മുഖമായി.



Be the first to comment