അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്

കോട്ടയം: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. രാവിലെ 9.30 ന് സെന്റ് മേരീസ്‌ പാരിഷ് ഹാളിൽ നടക്കുന്ന വാർഷികാഘോഷചടങ്ങുകൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസിലർ പ്രൊഫ. ഡോ. കുരുവിള ജോസഫ്  ഉത്ഘാടനം നിർവഹിക്കും.

പഠന,കല, കായികരംഗത്തു മികവ് പുലർത്തിയ കുട്ടികളെ ചടങ്ങിൽ ആദരിക്കും. എച്. എസ് സ്റ്റാഫ്‌ സെക്രട്ടറി  ദിവ്യ കെ . ആർ വാർഷികറിപ്പോർട്ട്‌ അവതരിപ്പിക്കും. വാർഡ് മെമ്പർ ആൻസ് വര്ഗീസ്, പ്രിൻസിപ്പൽ ബിനു ജോൺ, പി റ്റി എ പ്രസിഡന്റ്‌  റോയ് സേവിയർ, ഹെഡ്മിസ്ട്രെസ് റോഷ്‌നി കെ ജേക്കബ്, പ്രോഗ്രാം കൺവീനർ ഡോ. ജിഷമോൾ അലക്സ്‌  തുടങ്ങിയവർ പ്രസംഗിക്കും. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

ഉച്ചകഴിഞ്ഞു 2 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കണ്ടറി കെമിസ്ട്രി അധ്യാപകൻ ജോൺസ് ജോർജ്, ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപകൻ റോയ് ടി. ജെ, ലാബ് അസിസ്റ്റന്റ് റെജി തോമസ്, ക്ലർക്ക് ജോയ് ജോൺ എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്കൂൾ മാനേജർ  റവ ഫാ. മാത്യു പടിഞ്ഞാറേക്കൂറ്റ് അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് മാനേജർ റവ ഡോ ജോബി മൂലയിൽ ഉത്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൽ ബിനു ജോൺ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ഒ. എ, ഹെഡ്മിസ്ട്രസ്സ് റോഷ്‌നി ജേക്കബ്, അധ്യാപക പ്രതിനിധികളായ റോജി സി സി,  ജോഷി ഇമ്മാനുവേൽ, എംപിടിഎ പ്രസിഡന്റ്‌ നിഷാ സാജൻ, സ്കൂൾ ചെയർപേഴ്സൺ മുംതാസ് ബീഗം, പ്രോഗ്രാം കൺവീനർ  ഫ്രാൻസിസ് സാലസ് എന്നിവർ ആശംസകൾ അർപ്പിക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*