
വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം എൽ.ഡി.എഫ് നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി. തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി ഉണ്ടാകുമെന്ന് എൽഡിഎഫ് ഭയക്കുന്നു. വാർഡ് വിഭജനത്തിന് പിന്നാലെ വോട്ടർപട്ടികയിലും തിരുമറി നടക്കുന്നവെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിനാളുകൾക്ക് ഇരട്ട വോട്ട്. പഞ്ചായത്ത് തല കണക്ക് ബിജെപി എടുത്തിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും അനൂപ് ആവശ്യപ്പെട്ടു. ഇരട്ട വോട്ടുകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഉദ്യോഗസ്ഥ പങ്കുണ്ടോ എന്നറിയാൻ കൃത്യമായ അന്വേഷണം നടക്കണം. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷകണക്കിന് ഇരട്ട വോട്ടുകൾ പട്ടികയിലുണ്ട്. ഒരേ ഐ ഡി നമ്പറിൽ ഒന്നിലധികം വോട്ടർമാർ ഉണ്ട്. സ്ഥാനത്ത് ആകെ 71337 വോട്ടർമാർ. ഒരു വ്യക്തിക്ക് ഒന്നിലധികം വോട്ട്. ആകെ 276793 എന്ന കണക്ക് പരിശോധിക്കണെമന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.
അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ പൂർണ്ണമായും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം അടക്കമുള്ള നിരവധി നഗരസഭകളിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
നൂറുകണക്കിന് പരാതികൾ ഇതിനകം ലഭിച്ചിട്ടും അവയൊന്നും കാര്യമായി പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. സർവകക്ഷി യോഗത്തിൽ അടക്കം ബിജെപി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കോടതികളെ സമീപിക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment