പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുകൂടി; മിച്ചമുള്ളത് 62,000 സീറ്റ്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് വൈകീട്ട് നാലു മണി വരെ സ്വീകരിക്കും. അപേക്ഷ നല്‍കിയിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് പുതുക്കണം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റിലെ ( www.hscap.kerala.gov.in ) കാന്‍ഡിഡേറ്റ് ലോഗിനില്‍ പ്രവേശിച്ചാണ് പുതുക്കേണ്ടത്.

പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ട്. 16 ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 17,18 തീയതികളില്‍ സ്‌കൂളില്‍ ചേരാം. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ഇന്നും വൈകീട്ട് നാലുമണി വരെ സ്വീകരിക്കുന്നതാണ്.

ഈ വര്‍ഷം ഇതേവരെ സംസ്ഥാനത്ത് പ്ലസ് വണ്ണിന് 3,80,730 കുട്ടികളാണ് പ്രവേശനം നേടിയിട്ടുള്ളത്. മിച്ചമുള്ളത് 62, 046 സീറ്റുകളാണ്. ഇതില്‍ 29,069 സീറ്റുകള്‍ ഏകജാലകം വഴിയുള്ള പൊതു മെറിറ്റിലാണ്. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 32,602 സീറ്റും, എസ് സി -എസ് ടി വകുപ്പുകളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 375 സീറ്റും ബാക്കിയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*