ദേവന് നിവേദിക്കും മുന്‍പേ മന്ത്രിക്ക് സദ്യവിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല; പരസ്യമായി പരിഹാര ക്രിയ ചെയ്യണം; കത്തയച്ച് തന്ത്രി

ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് ക്ഷേത്രം തന്ത്രി. പരസ്യമായി പരിഹാരക്രിയ നിര്‍ദേശിച്ച് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്തയച്ചു.

സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ. ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.’കഴിഞ്ഞ അഷ്ടമി രോഹിണി നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല, അതിനാല്‍ പരിഹാരക്രിയകള്‍ ചെയ്യണം’ എന്ന് കത്തില്‍ തന്ത്രി കര്‍ശനമായി നിര്‍ദേശിക്കുന്നു.

പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയില്‍ ഉരുളിവച്ച് ണ്ണപ്പണം സമര്‍പ്പിക്കണമെന്നും ചടങ്ങുകള്‍ ആവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍പ് ആചാരലംഘനം നടന്നിട്ടില്ലെന്ന് പള്ളിയോട സേവാസംഘം വാദിച്ചിരുന്നു. എന്നാല്‍, തന്ത്രി തന്നെ ലംഘനം സ്ഥിരീകരിച്ചതോടെ പള്ളിയോട സേവാസംഘം വെട്ടിലായി. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും ചേര്‍ന്ന് സത്യം ചെയ്യണമെന്നും വിധിപരമായി സദ്യനടത്തുമെന്ന് സത്യം ചെയ്യണമെന്നും തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*