ആലപ്പുഴയില്‍ അമ്മയെ പതിനേഴുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു. വാടയ്ക്കലിലാണ് സംഭവം. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിക്കാണ് പരിക്കേറ്റത്. വീടിന്റെ തറയില്‍ ഉളള നായയുടെ മൂത്രം കഴുകിക്കളയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാനിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷാനി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.



Be the first to comment