“അരൂപി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ദേശീയ അവാർഡ് ജേതാവ് എം ആർ രാജാകൃഷ്ണൻ, ഗോപി സുന്ദർ,കിഷൻ മോഹൻ,എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്.ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തന്നെ ഏറേ പ്രതീക്ഷകൾ ഉയർത്തുന്നു.

പുതുമുഖങ്ങളായ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല, ജോയ് മാത്യു,സിന്ധു വർമ്മ,അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,രേഷ്മ,സംഗീത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു.

ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.എഡിറ്റിങ്ങ്-വി. ടി. വിനീത്,ഓഡിയോഗ്രാഫി-എം ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ,കലാസംവിധാനം-മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം-ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ- അഭിഷേക്, നൃത്തസംവിധാനം- ടിബി ജോസഫ്, സ്റ്റിൽസ്- സതീഷ്,ഡിജിറ്റൽ മാർക്കറ്റിംഗ്-ജാങ്കോ സ്പേസ്, സ്റ്റുഡിയോ- സപ്ത റെക്കോർഡ്, പോസ്റ്റർ-പാൻഡോട്ട്,പി ആർ ഒ-വിവേക് വിനയരാജ്,എ എസ് ദിനേശ്.

Be the first to comment

Leave a Reply

Your email address will not be published.


*