ബി.എസ്.സി നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ ഉറപ്പാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഉറങ്ങാട്ടിരി സ്വദേശിയായ മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദിനെയാണ് പോലീസ് പിടികൂടിയത്.
കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത പ്രതി 2024 സെപ്റ്റംബർ മാസത്തിൽ 2 ലക്ഷം രൂപയാണ് തട്ടിയത്. എന്നാൽ പ്രതി അഡ്മിഷൻ ഉറപ്പാക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.
തുടർന്ന് യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അരീക്കോട് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ഈ കേസിൽ കൂട്ടുപ്രതികൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.



Be the first to comment