ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന് ജയം. ബൗണ്‍മൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. കളിയുടെ പത്താം മിനിറ്റില്‍ ഇവാനില്‍സണിലൂടെ ബൗണ്‍മൗത്ത് മുന്നിലെത്തിയെങ്കിലും തൊട്ടുപിന്നാലെ പതിനാറാം മിനിറ്റില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ഡോസ് സാന്റോസിലൂടെ ആര്‍സനല്‍ സമനില പിടിച്ചു.
തുടര്‍ന്ന് 54-ാം മിനിറ്റിലും 71-ാം മിനിറ്റിലും ഇംഗ്ലീഷ് താരം ഡെക്ലയ്ന്‍ റൈസിന്റെ ഇരട്ടഗോളുകളില്‍ ഗണ്ണേഴ്‌സ് വിജയമുറപ്പിച്ചു. ജയത്തോടെ 48 പോയിന്റുമായി ഇപിഎല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആര്‍സനല്‍.



Be the first to comment