ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം – കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകള്‍ ആയിരത്തിന്റെ ട്രെയ്ലര്‍ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോര്‍ത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം ആശകള്‍ ആയിരത്തിന്റെ ട്രെയ്ലര്‍ ചിത്രം കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ എന്ന ഉറപ്പു നല്‍കുന്നു. ഫെബ്രുവരി 6ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകള്‍ ആയിരത്തില്‍ ആശാ ശരത്,ഷറഫുദ്ധീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍ ആര്‍ ഡി, രമേശ് പിഷാരടി, ദിലീപ് മേനോന്‍, സിന്‍സ് ഷാന്‍, രാജേഷ് അഴിക്കോട്, വൈശാഖ് വിജയന്‍, അഭിനന്ദ് അക്കോട്, മുകുന്ദന്‍, ആനന്ദ് പദ്മനാഭന്‍, രഞ്ജിത് ബാലചന്ദ്രന്‍, സുധീര്‍ പരവൂര്‍, നിഹാരിക, ഭാഗ്യ, കുഞ്ചന്‍, ഷാജു ശ്രീധര്‍, റാഫി, സുരേഷ് കുമാര്‍ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകള്‍ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ്. ആശകള്‍ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവര്‍സീസ് വിതരണം ഫാര്‍സ് ഫിലിംസുമാണ് നിര്‍വഹിക്കുന്നത്.
ആശകള്‍ ആയിരത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനര്‍ :ബാദുഷാ.എന്‍.എം, മ്യൂസിക് ആന്‍ഡ് ഒറിജിനല്‍ സ്‌കോര്‍ : സനല്‍ ദേവ്, എഡിറ്റര്‍ : ഷഫീഖ് പി വി, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ : അരുണ്‍ മനോഹര്‍, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈന്‍ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസല്‍ എ ബക്കര്‍, ട്രയ്ലര്‍ കട്ട്സ് : ലിന്റോ കുര്യന്‍, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സക്കീര്‍ ഹുസൈന്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യര്‍, ,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി,പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.



Be the first to comment