കേരളത്തിലെ ഓരോ വീട്ടിലും കയറി സർക്കാരിന് എതിരെ പ്രചാരണം നടത്തുമെന്ന് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ടുനിന്ന സമരത്തെ സർക്കാർ ജനാധിപത്യ സ്ത്രീവിരുദ്ധമായാണ് കണ്ടത്. ഇന്നുവരെ ഒരു സർക്കാരും കാണിക്കാത്ത തൊഴിലാളി വിരുദ്ധതയാണ് കാണിച്ചത്. നാമമാത്രമായ വർധന മാത്രമാണ് നടത്തിയത്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അഭ്യർത്ഥന ജനങ്ങൾ മാനിച്ചു.
ഈ സർക്കാരിനെ ഇനിയും തിരഞ്ഞെടുക്കപ്പാടാൻ ഉള്ള യോഗ്യതയില്ല. കഴിഞ്ഞ തവണ LDF പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അതിനെയാണ് അവർ ജനാധിപത്യവിരുദ്ധമായി നേരിട്ടത്. ഇൻസെന്റ്റിവിൽ സർക്കാർ ഉപാധികൾ വച്ചു, ചട്ടവിരുദ്ധമാണ് അത്. അത് കാരണം ആശമാർക്ക് ഇപ്പോൾ പകുതി ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നും ആശാവർക്കേഴ്സ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 3 ന് മന്ത്രി വാക്ക് തന്നതാണ് ഉപാധികൾ പിൻവലിക്കും എന്ന്, പക്ഷെ ഇതുവരെ പാലിക്കപെട്ടിട്ടില്ല. മന്ത്രി ശത്രുതപരമായാണ് ഞങ്ങളെ കാണുന്നത്. സമരത്തിലൂടെ ഞങ്ങൾ നേടിയെടുത്ത കാര്യങ്ങൾ പോലും ഞങ്ങൾക്ക് സർക്കാർ ചെയ്ത് തരുന്നില്ല. വരുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന് എതിരായി വിധിയെഴുതണം.
കഴിഞ്ഞ തവണത്തെ LDF പ്രകടനപത്രികയിലെ പകുതി കാര്യങ്ങൾ പോലും നടപ്പാക്കിയിട്ടില്ല. സ്ത്രീവിരുദ്ധ ഗവണ്മെന്റ് ആണ് ഇതെന്ന് ആശ സമര നേതാവ് മിനി പറഞ്ഞു. സ്ത്രീവിരുദ്ധതയും, തൊഴിലാളി വിരുദ്ധതയും ആണ് ഈ സർക്കാർ ചെയ്യുന്നത്. സർക്കാരിന് എതിരെ പ്രചാരണം നടത്തുമെന്നും മിനി പറഞ്ഞു.
കേരളത്തിലെ ഓരോ വീട്ടിലും പ്രചാരണം നടത്തും. പരസ്യത്തിന് കോടികൾ ആണ് സർക്കാർ ചിലവാക്കുന്നത്. ഖജനാവിൽ നിന്നാണ് ആ നികുതി പണം അവർ എടുത്ത് ചിലവാക്കുന്നത്. പാവപെട്ട തൊഴിലാളികൾക്ക് നൽകാൻ മാത്രം പണമില്ല.
ഇടത് ലേബലിൽ ഇരുന്ന് തൊഴിലാളി വിരുദ്ധതയാണ് സർക്കാർ കാണിക്കുന്നത്. സംസ്ഥാന വ്യാപകമായി ആശമാർ പ്രചരണം നടത്തും. സമരം ചെയുന്നത് കൊണ്ടാണ് ആനുകൂല്യം നൽകാത്തത് എന്നാണ് CITU പറഞ്ഞത്. സമരം നവംബറിൽ അവസാനിപ്പിച്ചു, ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ല. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും ശരിയാക്കിയിട്ടില്ലെന്നും മിനി കൂട്ടിച്ചേർത്തു.



Be the first to comment