
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെന്ന മലയാളി താരം എം ശ്രീശങ്കറിന്റെ സ്വപ്‌നം വെള്ളയിലൊതുങ്ങി. ഇന്നു ഹാങ്ഷുവില്‍ നടന്ന പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.19 മീറ്റര്‍ താണ്ടിയ ശ്രീശങ്കറിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ആതിഥേയരായ ചൈനയുടെ ജിയാനന്‍ വാങ്ങിനാണ് സ്വര്‍ണം. ആദ്യ ശ്രമത്തില്‍ കണ്ടെത്തിയ 8.22 മീറ്റര്‍ ദൂരമാണ് ചൈനീസ് താരത്തിന് തുണയായത്. ചൈനയുടെ തന്നെ യുഹാവോ ഷിയ്ക്കാണ് വെങ്കലം.
വൈകിട്ട് നടന്ന ലോങ്ജമ്പ് ഫൈനലില്‍ ഫൗളോടെയായിരുന്നു ശ്രീശങ്കര്‍ തുടങ്ങിയത്. പിന്നീട് രണ്ടാം ശ്രമത്തില്‍ 7.87 മീറ്റര്‍ താണ്ടിയ ശ്രീ മൂന്നാം ശ്രമത്തില്‍ 8.01 ദൂരം കണ്ടെത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പിന്നീട് നാലാം ശ്രമത്തില്‍ മികച്ച പ്രകടനം കാഴ്ച മലയാളി താരം 8.19 മീറ്റ താണ്ടിയാണ് വെള്ളി ഉറപ്പാക്കിയത്. ശേഷിച്ച രണ്ടു ശ്രമങ്ങളിലും സ്വര്‍ണത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്രീശങ്കറിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ജെസ്വിന്‍ ആള്‍ഡ്രിന് എട്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 7.76 മീറ്റര്‍ മാത്രമാണ് ജെസ്വിന്‍ താണ്ടിയത്.
Be the first to comment