ഒഡീഷയിൽ എയർസ്ട്രിപ്പിൽ ഇരുന്ന് പരീക്ഷയെഴുതി ഉദ്യോഗാർഥികൾ; പിന്നാലെ വിമർശനം

ഒഡീഷയിൽ എയർസ്ട്രിപ്പിൽ ഇരുന്ന് പരീക്ഷയെഴുതി ഉദ്യോഗാർഥികൾ. ഹോം ഗാർഡ് തസ്തികകളിലേക്ക് നടന്ന പരീക്ഷയാണ് സാംബൽപൂർ ജില്ലയിലെ ജമാദർപാലി എയർസ്ട്രിപ്പിൽ നടത്തിയത്. ഡെസ്കുകളോ മാറ്റുകളോ ഇല്ലാതെ സാംബൽപൂർ ജില്ലയിലുടനീളമുള്ള 8,000-ത്തിലധികം ഉദ്യോഗാർഥികളാണ് വരിവരിയായി ഇരുന്ന് എയർസ്ട്രിപ്പിൽ പരീക്ഷയെഴുതിയത്. ഉദ്യോഗാർഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്. രാവിലെ ഒൻപത് മണി മുതലാണ് ഇവിടേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. രാവിലെ 6 മണിക്ക് മുമ്പ് തന്നെ ഉദ്യോഗാർഥികളോട് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശമുണ്ടായിരുന്നു.

187 ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയത്.ഹോം ഗാർഡ് തസ്തികയിലേക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത അഞ്ചാം ക്ലാസ് ആണ്. എന്നാൽ പരീക്ഷയെഴുതാൻ എത്തിയവരിൽ പലരും ബിരുദധാരികൾ, എഞ്ചിനീയർമാർ, എംബിഎക്കാർ, എംസിഎക്കാർ, ഡിപ്ലോമക്കാർ, ഐടിഐ പരിശീലനം ലഭിച്ചവരും കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളും ഉൾപ്പെടും.

അതേസമയം, പരീക്ഷ എഴുതാൻ ഉദ്യോഗാർഥികൾ എയർസ്ട്രിപ്പിൽ ഇരിക്കുന്ന കാഴ്ച വിമർശനത്തിനും ചർച്ചയ്ക്കും ഇടയാക്കിയിട്ടുണ്ട്. യുവാക്കളുടെ തൊഴിലില്ലായ്മ എന്ന വിശാലമായ പ്രശ്നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ടും പ്രതിപക്ഷ നേതാക്കൾ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*