‘തിരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാൻ ബിജെപി’; പി സി ജോർജും ഷോൺ ജോർജും മത്സരത്തിന്

പാലായും പൂഞ്ഞാറും പിടിക്കാൻ പി സി ജോർജിനെയും ഷോൺ ജോർജിനെയും രംഗത്തിറക്കാൻ ബിജെപി. പാർട്ടി പറഞ്ഞാൽ പാലായിൽ മത്സരിക്കുമെന്നും ഇനി മത്സരിക്കാൻ പറഞ്ഞാൽ മറുത്തൊന്നും പറയില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു.

‘പാർട്ടി എവിടെപ്പോയി മത്സരിക്കാൻ പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനാണ്. പാലായിലെ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ പാർട്ടി നിർദേശം. അത് ചെയ്യുന്നുണ്ട് ‘പാലായിൽ ചേർന്ന എൻഡിഎ നേതൃയോഗത്തിന് ശേഷമാണ് നേതാക്കളുടെ പ്രതികരണം.

എന്നാൽ അച്ഛനും മകനും മത്സരിക്കേണ്ട എന്ന നിലപാടാണ് തനിക്കുള്ളത്. പൂഞ്ഞാറിൽ വിജയത്തിന് താൻ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പി സി ജോർജ്  പ്രതികരിച്ചു.മകൻ എംഎൽഎ ആയി എത്തുമ്പോ താൻ കൂടി അവിടെപ്പോയി ഇരിക്കേണ്ട കാര്യമില്ലെന്നും പി സി ജോർജ് പറഞ്ഞു.

അതേസമയം, പാലായിൽ ഷോൺ ജോർജ് മത്സരിക്കുമെന്നുള്ള കാര്യം തീർച്ചയാണ് എന്നാൽ പൂഞ്ഞാറിൽ ആര് എന്നുള്ള ചോദ്യത്തിനാണ് ഇനി ഉത്തരം വേണ്ട. നിലവിലെ സാഹചര്യത്തിൽ പി സി ജോർജിന് തന്നെയാണ പൂഞ്ഞാറിൽ വിജയസാധ്യതയുള്ളത്. കഴിഞ്ഞ തവണ നാല്പത്തിയൊന്നായിരം വോട്ടുകൾ നേടി യുഡിഎഫിനെ പിന്തള്ളിക്കൊണ്ട് പി സി ജോർജ് പൂഞ്ഞാറിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*