പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ; മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകി

പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ. യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു. പാലായിൽ കഴിഞ്ഞതവത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ.

താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്ത് ഇരുന്നപ്പോൾ 80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒന്നരവർഷം കൊണ്ട് കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഇനിയും ഭരണപക്ഷത്തെത്തുമ്പോൾ പാലായുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയും പൂർത്തീകരിക്കാൻ സാധിക്കാത്ത പല വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കുമെന്നും ജോസ് കെ മാണി വന്നാൽ ഇനി യുഡിഎഫ് എടുക്കില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

അതേസമയം, പാലായിൽ മത്സരിക്കാനായി ജോസ് കെ മാണി എത്തിയാൽ സീറ്റ് വിട്ടു കൊടുക്കേണ്ടി വരുമെന്ന ആശങ്കയാണ് ഇതോടെ മാണി സി കാപ്പന് ഇല്ലാതാകുന്നത്. കാപ്പനായി ചുമരെഴുത്തുകൾ ഉടൻ തന്നെ നിയോജകമണ്ഡലത്തിൽ ആരംഭിക്കും. എൽഡിഎഫിനായി ജോസ് കെ മാണിയും ബിജെപി സ്ഥാനാർഥിയായി ഷോൺ ജോർജും തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും.വാശിയേറിയ പോരാട്ടത്തിനായിരിക്കും പാലാ സാക്ഷ്യം വഹിക്കാൻ പോകുന്നത്. വികസനം ലക്ഷ്യം വെച്ചുകൊണ്ടായിരിക്കും മൂന്ന് സ്ഥാനാർഥികളും പ്രചാരണ വിഷയമാകുക.

Be the first to comment

Leave a Reply

Your email address will not be published.


*