നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് AICC, സ്ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് എഐസിസി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് സംസ്ഥാനത്തെ നേതാക്കൾക്ക് എഐസിസി നിർദേശം. സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. ഇന്നലെ നടന്ന ഹൈക്കമാൻഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാകും.

തീരുമാനമെടുക്കാൻ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോർ കമ്മിറ്റിയെ ഏല്പിക്കുന്നത്. നേതാക്കൾക്ക് ഇടയിൽ ഐക്യം ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങൾ കോർ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. കെപിസിസിയോ രാഷ്ട്രീയ കാര്യസമിതിയോ ആ സമയങ്ങളിൽ വിളിച്ചുചേർക്കുക പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോർ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. ഇന്നലെയായിരുന്നു ഹൈക്കമാൻഡുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തിയത്.

ഇന്നലെ നടന്ന ചർച്ചയിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെ കുറിച്ച് KPCC പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*