നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു. 20 അംഗ കമ്മിറ്റിയില്‍ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കള്‍ പ്രത്യേക ക്ഷണിതാക്കളാകും.
രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി, പി സുധീര്‍,ഷോണ്‍ ജോര്‍ജ്, കെകെ അനീഷ് കുമാര്‍ എന്നിവരും നവ്യ ഹരിദാസ് എക്‌സ് ഒഫീഷ്യോ അംഗവുമായിരിക്കും.
വിനോദ് ധാവഡെ,ശോഭാ കരന്തലജെ,പ്രകാശ് ജാവഡേക്കര്‍,അപരാജിതാ സാരംഗി എന്നിവരാണ് പ്രത്യേക ക്ഷണിതാക്കള്‍. സ്ഥാനാര്‍ഥി നിര്‍ണയം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാം ഇനി തിരഞ്ഞെടുപ്പ് കമ്മറ്റിയാും ഏകോപിക്കുക.
കോര്‍ കമ്മറ്റി അംഗങ്ങളായ ബി ഗോപാലകൃഷ്ണന്‍, സി കൃഷ്ണകുമാര്‍, എ എന്‍ രാധാകൃഷ്ണന്‍, വി ഉണ്ണികൃഷ്ണന്‍, കെ സോമന്‍, കെ.എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ തുടങ്ങിയവരെ തിരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.
അതേസമയം, ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി നിതിന്‍ നബിന്‍ കേരളത്തിലെത്തി. നെടുമ്പാശേരിയില്‍ വന്‍ സ്വീകരണമാണ് സംസ്ഥാന നേതൃത്വം ഒരുക്കിയത്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നിതിന്‍ നബിന്‍ അധ്യക്ഷത വഹിക്കുകയാണ്.



Be the first to comment