തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സ നിഷേധം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ആരോഗ്യ വകുപ്പിലെ വീഴ്ചകളും, പരിമിതികളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയ ചർച്ചയ്ക്ക് സർക്കാർ അനുമതി നൽകി.
മികച്ച ചികിത്സ സൗകര്യം ഒരുക്കിയാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗത്തിന് മുന്നിലും ഒരാളും നിസ്സഹായരായി പോകരുതെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ 18-ാമത്തെ അടിയന്തിര പ്രമേയ ചർച്ചയാണ് നടക്കാൻ പോകുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച നടക്കും.
അതേസമയം വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ചികിത്സ വൈകിയിട്ടില്ലെന്നും ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് ബിസ്മിറിനെ അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. യാതൊരുവിധ ചികിത്സയും ആശുപത്രിയിൽ നിന്ന് ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.



Be the first to comment