ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ തിരുനാൾ ജനുവരി 19 മുതൽ ഫെബ്രുവരി ഒന്നു വരെ

അതിരമ്പുഴ: സെന്റ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോ സിൻ്റെ തിരുനാൾ 19 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കും. 19ന് രാവിലെ  5.45നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റും. 20ന് വിശുദ്ധ സെബസ‌ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്കു പ്രദക്ഷിണം നടത്തും. തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രി വരെയുള്ള തിരുനാൾ തിരുക്കർമങ്ങൾ ചെറിയപള്ളിയിൽ നടക്കും.

20 മുതൽ 23 വരെ ദേശക്കഴുന്ന് നടക്കും. 24നാണ് പ്രശസ്‌തമായ നഗരപ്രദക്ഷിണം. 25ന് രാവിലെ 10ന് ആഘോഷമായ റാസ കുർബാന അർപ്പിക്കും. വൈകുന്നേരം 5.30ന് 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന ഭക്തിനിർ ഭരമായ തിരുനാൾ പ്രദക്ഷിണവും രാത്രി 8.30ന് വിഖ്യാതമായ അതിരമ്പുഴ വെടിക്കെട്ടും നടക്കും.

ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെയാണ് തിരുനാൾ സമാപിക്കുന്നത്. വൈകുന്നേരം 5.30നുള്ള വിശുദ്ധ കുർബാനയെത്തുടർന്ന് വലിയപള്ളി ചുറ്റി പ്രദക്ഷിണവും വിശുദ്ധ സെബസ്‌ത്യാനോസിൻ്റെ തിരുസ്വരൂപനഃപ്രതിഷ്ഠയും നടക്കും. തുടർന്ന് കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.

20ന് രാവിലെ 5.45ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലും 25ന് രാവിലെ 5.45ന് മാർ ജോസഫ് പെരുന്തോട്ടവും 26ന് രാവിലെ 5.45ന് ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്തും 27ന് രാവിലെ 5.45ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലും ഫെബ്രുവരി ഒന്നിന് രാവിലെ 10ന് കർദിനാൾ മാർ ജോർജ് കൂവക്കാടും വിശുദ്ധ കുർബാനയർപ്പിക്കും.

27 മുതൽ 30 വരെ രാത്രി 7.30ന് കലാപരിപാടികൾ നടക്കും. തിരുനാളിന് മുന്നോടിയായുള്ള നവദിന തിരുനാളൊരുക്കം 10ന് ആരംഭിക്കും.

വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ആത്മീയ പിതാവ് ഫാ. ഏബ്രാഹം കാടാത്തുകളം, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*