
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റിന് വലിയ പള്ളിയുടെയും ചെറിയ പള്ളിയുടെയും മാതൃകയില്‍ നിര്‍മ്മിച്ച കേക്ക് ശ്രദ്ധേയമായി. അതിരമ്പുഴയിൽ പ്രവർത്തിക്കുന്ന കേക്ക് വേൾഡ് എന്ന ബേക്കറിയിലെ അനീഷിന്റെ നേതൃത്വത്തിലാണ് 70 കിലോയോളം വരുന്ന കേക്ക് നിർമ്മിച്ച് നൽകിയത്. വലിയ പള്ളിയും ചെറിയ പള്ളിയും റോഡും ഗാർഡനും എല്ലാമുൾക്കൊള്ളുന്ന രീതിയിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്.
കൊടിയേറ്റിന് ശേഷം മാര്‍ തോമസ് തറയില്‍ പിതാവും ഫാ. ഡോ. ജോസഫ് മുണ്ടകത്തിലച്ചനും സംയുക്തമായി കേക്ക് മുറിച്ച് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്നു.
Be the first to comment