അതിരമ്പുഴ :അനുഗ്രഹ വർഷം ചൊരിഞ്ഞ് സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ എട്ടാമിടം ആചരണത്തോടെ തിരുനാളിന് കൊടിയിറങ്ങി. വിശുദ്ധന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ട് ഇന്നലെ രാത്രി നടന്ന പ്രദക്ഷിണത്തിലും തുടർന്ന് നടന്ന തിരുസ്വരൂപ പുന:പ്രതിഷ്ഠയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി.
വൈകുന്നേരം റവ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാന നടന്നു. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വലിയ പള്ളിയിൽ നിന്ന് വിശുദ്ധന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ട് ആരംഭിച്ച പ്രദക്ഷിണം വലിയ പള്ളിയും കുരിശടിയും വലം വച്ച് തിരികെ വലിയ പള്ളിയിൽ എത്തി സമാപിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധന്റെ തിരുസ്വരൂപത്തെ പ്രാർഥനയോടെ അനുധാവനം ചെയ്തത്. വെഞ്ചാമരം വീശിയും തളിർ വെറ്റില വിതറിയും അവർ വിശുദ്ധനോടുള്ള ആദരവറിയിച്ചു. പ്രദക്ഷിണത്തിന് ശേഷം വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയിറക്കിയതോടെ 14 ദിനങ്ങൾ നീണ്ട നിന്ന അതിരമ്പുഴ തിരുനാളിനു സമാപനമായി. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിന്റെ കാർമികത്വത്തിൽ തിരുസ്വരൂപം വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിച്ചു.



Be the first to comment