തദ്ദേശ സ്വയംഭരണ വകുപ്പിന്റെി 22/03/2023 തീയതിയിലെ നം.77/2023/LSGD ഉത്തരവ് പ്രകാരം അതിരമ്പുഴ ഗ്രമപഞ്ചായത്തിന്റെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീല്ഡ് സര്വ്വെ നടത്തുന്നതിനായി ഡിപ്ലോമ (സിവില്)/ ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന് സിവില്)/ ഐ.ടി.ഐ (സര്വ്വെയര്) യോഗ്യതയുള്ളവരില് നിന്നും അപേക്ഷകള് ക്ഷണിക്കുന്നു.
അപേക്ഷകര്ക്ക് മലയാളം ഇംഗ്ലീഷ് ഡാറ്റാ എൻട്രിയില് മികച്ച പ്രാവീണ്യവും സ്വന്തമായി LAPTOP/ ആന്ഡ്രോയിഡ് മൊബൈല് ഫോണ്, സ്വന്തമായി ടൂവീലര് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയതി – 24/04/2023 ഉച്ചയ്ക്ക് ശേഷം 3 മണി വരെ. അപേക്ഷയില് മൊബൈല് ഫോണ് നമ്പര്, വാട്സ് ആപ് നമ്പര് , ഇ മെയില് മേല് വിലാസം എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 2023 -24 വര്ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. അന്പത്തിയാറ് കോടി അന്പത്തിയൊന്ന് ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി അറുന്നൂറ്റി അറുപത്തിയേഴ് രൂപ വരവും, നാല്പത്തിമൂന്ന് കോടി എഴുപത്തിനാല് ലക്ഷത്തി അയ്യായിരം രൂപ ചെലവും, പന്ത്രണ്ട് കോടി എഴുപ്പത്തിയേഴ് ലക്ഷത്തി മുപ്പത്തിമൂവായിരത്തി അറുനൂറ്റി അറുപത്തിയേഴ് രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന അതിരമ്പുഴ […]
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് സിറ്റിസണ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രി സജി തടത്തിൽ നിര്വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആലീസ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീ ജോസ് അമ്പലക്കുളം, ശ്രീമതി സിനി ജോര്ജ്ജ്, ശ്രീമതി ബേബിനാസ് അജാസ്, ബഹുപഞ്ചായത്ത് സെക്രട്ടറി ശ്രീമതി മിനി […]
അതിരമ്പുഴ: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കുപുറം ആയുർവേദ ആശുപത്രിയും, അതിരമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്ന് വിതരണവും പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ […]
Be the first to comment