അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോളോത്സവം നാളെയും മറ്റന്നാളുമായി നടക്കും. കേരളോത്സവത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കായിക മത്സരങ്ങൾ ഒക്ടോബർ 14,15 (ശനി, ഞായർ ) തീയതികളിൽ മാന്നാനം കെ ഇ കോളേജ് ഗ്രൗണ്ടിൽ നടക്കും. കലാമത്സരങ്ങൾ ഒക്ടോബർ 15 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് അതിരമ്പുഴ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്രയോടെ കേരളോത്സവത്തിന് തുടക്കമാകും.
2023 നവംബർ 1ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവർക്കുമാണ് മത്സരിക്കുവാൻ അർഹതയുണ്ടായിരിക്കുന്നത്. മത്സര ഇനങ്ങൾ, വേദി, സമയം എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0481-2730564, 9645440931, 9747890737



Be the first to comment