അതിരമ്പുഴ: അതിരമ്പുഴ മറ്റം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. ശനിയാഴ്ച സണ്ണി ചിറയിലിന്റെ ഭവനാങ്കണത്തിൽ നടന്ന ആഘോഷങ്ങൾ സഹകരണ, തുറുമുഖ, ദേവസം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ബാഡ്മിന്റൺ ജില്ല ചാമ്പ്യൻ ജോമേഷ്, എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ബെന്നറ്റ്, സെബാൻ, സഞ്ജയ് സാബു എന്നിവരെ മന്ത്രി ആദരിച്ചു. വടംവലി, തിരുവാതിരകളി, ഡാൻസ് തുടങ്ങി നിരവധി കലാകായിക മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അസോസിയേഷൻ പ്രസിഡന്റ് റൈസ ബീഗം, സെക്രട്ടറി ത്രേസിയാമ്മ അലക്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Be the first to comment