മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിൻ്റെ തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം 5.00 ന് ഫാ. ജോസഫ് പുതുവീട്ടിൽക്കളം കൊടിയേറ്റി വികാരി ഫാ. മനോജ് കറുകയിൽ ആഘോഷമായ വിശുദ്ധ കുർബാനയും വചന സന്ദേശവും നൽകുന്നതും തുടർന്ന് ഫാ. ജോർജ് വള്ളിയാംതടത്തിലിന്റെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
വെള്ളിയാഴ്ച വൈകുന്നേരം 5 ന് മരിച്ചുപോയ പൂർവികരെ അനുസമരിച്ചുകൊണ്ടുള്ള വി. കുർബാനയും സിമിത്തേരി സന്ദർശനവും.ശനിയാഴ്ച വൈകുന്നേരം 04.30 ന് ആഘോഷമായ വിശുദ്ധ കുർബാനയും വചന സന്ദേശവും, തുടർന്ന് നഗരം ചുറ്റിയുള്ള പ്രദക്ഷിണവും കരിമരുന്നു കലാപ്രകടനവും. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ആഘോഷ പൂർവ്വമായ റാസ കുർബാനയും വചന സന്ദേശവും തിരുനാൾ പ്രദക്ഷിണവും തുടർന്ന് കൊടിയിറക്ക്.



Be the first to comment