
അതിരമ്പുഴ : അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി. സ്കൂളിൽ ‘ എൻ്റെ കറിത്തോട്ടം’ പദ്ധതി അതിരമ്പുഴ ഫെഡറൽ ബാങ്കിൻ്റെ പങ്കാളിത്തത്തോടെ ബാങ്ക് മാനേജർ ശരത് കെ എസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഫാ. എബ്രാഹം കാടാത്തു കളത്തിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ പരിസ്ഥിതി ദിന സന്ദേശം നല്കി. അജിത് എസ്,ശ്രുതി സതീഷ് എന്നിവർ ആശംസ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഹെഡ്മിസ്ട്രസ്സ് ബീന ജോസഫ് സ്വാഗതം ആശംസിക്കുകയും തൗഫീക്ക് കെ ബഷീർ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
Be the first to comment