
അതിരമ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ “ഓണകനി “പദ്ധതി നടപ്പിലാക്കുന്നുത്.
ഏറ്റുമാനൂർ ബ്ലോക്കിലെ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സി ഡി സി ൻ്റെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പ്രസിഡൻ്റ് ജോസ് അമ്പലക്കുളം ലാവൻഡർ ജെ എൽ ജി യുടെ നേതൃത്വത്തിൽ പച്ചക്കറി തൈനട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം ബേബീനാസ് അജാസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബീന സണ്ണി സ്വാഗതം പറഞ്ഞു. സി ഡി എസ് മെമ്പർ സെക്രട്ടറി രമ്യ സൈമൺ,സി ഡി എസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രൻ, മഞ്ജു ഡായി, അഗ്രി സി ആർ പി ഷൈനി റെജി,സി ഡി എസ് അക്കൗണ്ടൻ്റ് ലത,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Be the first to comment