
അതിരമ്പുഴ: അതിരമ്പുഴ സെൻ്റ്.മേരിസ് എൽപി സ്കൂളിൽ ഈ വർഷത്തെ വായന വാരാഘോഷത്തിന് വളരെ വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ഡെയ്സ് മരിയ പതിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഎംഐ കോർപ്പറേറ്റ് മാനേജറും മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പാളുമായ.ഡോ. ജയിംസ് മുല്ലശ്ശേരി സി എം ഐ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു, സീനിയർ അസിസ്റ്റൻറ് സൈനി പി മാത്യു,പിടിഎ പ്രസിഡൻറ്.മനോജ് പി ജോൺ, എംപിടിഎ പ്രസിഡൻറ് ബിജി നെൽസൺ, പൊതുപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് വായനയോടുള്ള താല്പര്യം മനസ്സിലാക്കിയ മുല്ലശ്ശേരി അച്ചൻ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സ്പോൺസർ ചെയ്തു.
സ്കൂൾ തനത് പ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ള പാലകവായനവേദി പദ്ധതിയുടെ “പുസ്തകവിതരണം പൊതുസമൂഹത്തിന്” എന്ന പരിപാടി പൊതുസമൂഹത്തിലെ പ്രതിനിധികൾക്ക് പുസ്തകവിതരണം നടത്തി ഉദ്ഘാടനം ചെയ്യപ്പെട്ടു.പാലകവായനവേദി പദ്ധതിയിലൂടെ പുസ്തകം വായിച്ച് പ്രചോദനം നേടി പക്ഷി നിരീക്ഷണ ഗവേഷണം “BIRDATHON 2025” ൽ പങ്കെടുത്ത മാസ്റ്റർ ശ്രേയസ് കൃഷ്ണയെ ആദരിച്ചു.
കുട്ടികളുടെ കവിതാവിഷ്കാരവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ കവിയരങ്ങും മധുരപലഹാര വിതരണവും വായനാവാരാഘോഷ പരിപാടിക്ക് മാറ്റു കൂട്ടി. വയനാദിനത്തിന്റെ ഭാഗമായി കുട്ടികളിൽ വായനയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് തൊട്ടടുത്തുള്ള എസ് എം എസ് എം ലൈബ്രറി സന്ദർശിച്ചു ലൈബ്രറി അധികൃതർ വായനയുടെ മഹാത്മ്യത്തെക്കുറിച്ചും ലൈബ്രറിയിൽ പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
Be the first to comment