അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് നാളെ  കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് നാളെ  കൊടിയേറും.  വൈകുന്നേരം 4;30 തിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം.

ശനിയാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച തുടർന്ന് തിരുനാൾ പ്രദക്ഷിണം (ടൗൺ ചുറ്റി ).ഞായറാഴ്ച രാവിലെ 8:30 തിൻ്റെ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുന്നത് റവ ഫാ.ടോണി മണക്കുന്നേൽ ആയിരിക്കും തുടർന്ന്  തിരുനാളിന് കൊടിയിറങ്ങും.

അസിസ്റ്റന്റ് വികാരിമാരായ ഫാ. എബ്രാഹം കാടാത്തുകളം,ഫാ.അനീഷ് കാമിച്ചേരി,ഫാ.അലൻ മാലിത്തറ ഫാ.ടോണി മണക്കുന്നേൽ   തുടങ്ങിയവർ നേതൃത്വം നൽകും.

.

 

Be the first to comment

Leave a Reply

Your email address will not be published.


*