അതിരമ്പുഴ മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം

അതിരമ്പുഴ മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഒരു വർഷം നിണ്ട ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.ഇന്നലെ വൈകുന്നേരം നടന്ന ശതാബ്ദി സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്‌മരണികയുടെ പ്രകാശനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ സ് കറിയ കന്യാകോണിൽ നിർവഹിച്ചു.

കെ. ഫ്രാൻസിസ് ജോർജ് എം പി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, മാന്നാനം കെഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎം ഐ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ ജോസ് അമ്പലക്കുളം , ജില്ലാ പഞ്ചായത്തംഗം പ്രഫ.ഡോ. റോസമ്മ സോണി, ഇടവക വൈദികരുടെ പ്രതിനിധി ഫാ.മാത്യു കാഞ്ഞിരംകാലാ, എഫ്‌സിസി ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ബ്രിജി എഫ്‌സിസി എന്നിവർ പ്രസംഗിച്ചു.

വികാരി ഫാ. ഏബ്രഹാം തർമശേരി സ്വാഗതവും ശതാബ്ദി ആഘോഷ ജനറൽ കൺവിനർ എൽ.വി. ജോമോൻ കൃതജ്ഞതയും പറഞ്ഞു. ശതാബ്ദി ആ ഘോഷത്തോടനുബന്ധിച്ച് ഇടവകയെക്കുറിച്ച് തയാറാക്കിയ ഡോക്കുമെൻ്ററി കൃപയുടെ തിരമാലയുടെ പ്രകാശനം ശാന്തിഗിരി ആശ്രമത്തിലെ ചന്ദ്രപ്രകാശ് നിർവഹിച്ചു.തുടർന്ന്  കുട്ടികളുടെ വിവിധകലാപരിപാടികൾ, ഫ്യൂഷൻ, സ്നേഹവിരുന്ന് എന്നിവയോടെ സമ്മേളനം സമാപിച്ചു.

ട്രസ്റ്റിമാരായ ജോസ് ഇല്ലിച്ചിറ ,ജോസ് കുഴിപ്പറമ്പിൽ, ജോണി കീപ്പുറം, പബ്ലിസിറ്റി ക ൺവീനർ ജിനു ഗ്രിഗോറിയോസ് കരിമ്പുകാലാ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

 

 

Be the first to comment

Leave a Reply

Your email address will not be published.


*