അതിരമ്പുഴ ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി

അതിരമ്പുഴ: ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലകുളം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ബിബിൻ കുമാർ പി വി അദ്ധ്യക്ഷത വഹിച്ചു. ലിസ്യു സെമിനാരി റെക്ടർ റവ.ഫാ.ജോർജ് വെള്ളിയാംതടത്തിൽ മുഖ്യ പ്രഭാഷണവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി.

ലിസ്യു പള്ളി വികാരി ഫാ.മാർട്ടിൻ ഇലക്കാട്ടുനാലുപറയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി. കോട്ടയം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഐസി സാജൻ, കുമാരി അശ്വതിമോൾ കെ എ, ജോസ് അഞ്ജലി, മർച്ചൻറ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ്സ് ആൻഡ്രൂസ്, ശ്രീകണ്ഠമംഗലം എസ് എൻ ഡി പി സെക്രട്ടറി സി കെ മുരളി,ലൈബ്രറി സെക്രട്ടറി സോജിൻ റ്റി ജോർജ് ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കോട്ടയം എസ് ആർ കമ്മ്യൂണികേഷൻ അവതരിപ്പിച്ച ഗാനമേളയും നടന്നു.

Be the first to comment

Leave a Reply

Your email address will not be published.


*