അതിരമ്പുഴയിൽ ക്രിസ്മസ് കരോൾഗാന മത്സരം നാളെ

അതിരമ്പുഴ: കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് കരോൾഗാന മത്സരം – ‘വോയ്‌സ് ഓഫ് ബെത്ലഹേം സീസൺ-2’ നാളെ നടക്കും.

ഉച്ചകഴി ഞ്ഞ് 2.30ന് അതിരമ്പുഴ സെൻ്റ് സെബാസ്റ്റ്യൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന മത്സരത്തിൽ അതിരമ്പുഴ ഫൊറോനയി ലെ പള്ളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടീമുകൾ പങ്കെടുക്കും.

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു പ ടിഞ്ഞാറേക്കുറ്റ് മത്സരം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ, നടനും സംവിധായകനുമായ ജോണി ആന്റണി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. യൂണിറ്റ് ഡയറക്ടർ ഫാ. അലൻ മാലിത്തറയും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*