അതിരമ്പുഴ പള്ളി തിരുന്നാളിനോടനുബന്ധിച്ച് ഈ നേർച്ച കൗണ്ടർ സ്ഥാപിച്ചു

അതിരമ്പുഴ: ചരിത്രപ്രസിദ്ധമായ അതിരമ്പുഴ പള്ളി തിരുനാളിനോട് അനുബന്ധിച്ച് ഫെഡറൽ ബാങ്ക് ഈ നേർച്ച കൗണ്ടർ സ്ഥാപിച്ചു . ഫെഡറൽ ബാങ്ക് കോട്ടയം റീജണൽ മേധാവി ജയചന്ദ്രൻ കെ റ്റി, ഫാ.മാത്യു പടിഞ്ഞാറക്കുറ്റിന് നേർച്ച കൗണ്ടർ കൈമാറി.

ആദ്യ ഈ നേർച്ച ജയചന്ദ്രൻ കെ റ്റി നിർവഹിച്ചു . ഫെഡറൽ ബാങ്ക് അതിരമ്പുഴ ബ്രാഞ്ച് മാനേജർ ആബി ജേക്കബ് ,അജിത് എസ്, സാജു തങ്കച്ചൻ ,അതിരമ്പുഴ പള്ളി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇനി മുതൽ വിശ്വാസികൾക്ക് ക്യൂ ആർ സ്കാനിങ് ഗൂഗിൾ പേ വഴി സ്കാൻ ചെയ്ത് ഈ നേർച്ച കൗണ്ടർ മുഖേന നേർച്ച സമർപ്പിക്കാവുന്നതാണ്. ഈ കൗണ്ടർ പള്ളിയുടെ പൂമുഖത്താണ് സ്ഥാപിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*