
അതിരമ്പുഴ: സെന്‍റ് മേരീസ് റീത്താ ചാപ്പലിൽ വിശുദ്ധ റീത്തായുടെ തിരുനാളിനു തുടക്കമായി ഫാ.ജോബി മംഗലത്ത്കരോട്ട് സിഎംഐ വിശുദ്ധ കുർബാനയർപ്പിച്ചു. 17 വരെയും 19 മുതല്‍ 22 വരെയും വൈകുന്നേരം 4.30 നും 18ന് രാവിലെ ആറിനും ജപമാലയും മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും.
ഫാ. ജോബി മംഗലത്ത്കരോട്ട് സിഎംഐ, ഫാ. സൈമണ്‍ പുല്ലാട്ട്, ഫാ. തോമസ് കൊച്ചെളേച്ചങ്ങളം, ഫാ. ജിജോ കുറിയന്നൂർപറമ്പില്‍, ഫാ. അലക്സ് കൊല്ലംകളം, ഫാ. ലിബിൻ പുത്തൻപറമ്പില്‍, ഫാ. ലാലു തടത്തിലാങ്കല്‍ എംഎസ്‌എഫ്‌എസ്, ഫാ. ജേക്കബ് ചക്കാത്ര, ഫാ. ഗ്രിഗറി മേപ്പുറം എന്നിവർ തിരുക്കർമങ്ങളില്‍ കാർമികത്വം വഹിക്കും.
23ന് വൈകുന്നേരം 4.30ന് പരിശുദ്ധ കുർബാനയുടെ ആരാധന, അഞ്ചിന് മധ്യസ്ഥ പ്രാർഥന. തുടർന്ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്‍റെ കാർമികത്വത്തില്‍ കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന.
24ന് വൈകുന്നേരം നാലിന് റംശ, വിശുദ്ധ കുർബാന: ഫാ. ഐബിൻ പകലോമറ്റം, തിരുനാള്‍ പ്രദക്ഷിണം, സമാപനാശീർവാദം, പാച്ചോർ നേർച്ച.പ്രധാനതിരുനാള്‍ ദിനമായ 25ന് രാവിലെ ആറിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് റംശ, വിശുദ്ധ കുർബാന: ഫാ. പ്രകാശ് മറ്റത്തില്‍. തുടർന്ന് കൊടിയിറക്ക്, കലാസന്ധ്യ.
at
Be the first to comment