
അതിരമ്പുഴ: മുണ്ടുവേലിപ്പടി -വേദഗിരി -കുറുമള്ളൂർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ ഉപരോധ സമരം നടത്തി. മുണ്ടുവേലിപ്പടി വേദഗിരി ഭാഗത്ത് നടന്ന ഉപരോധ സമരം ആം ആദ്മി പാർട്ടി ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ട് അഭിലാഷ് കുര്യൻ പ്ലാംപറമ്പിൽ ഉദ്ഘാടനം ചെതു.
അതിരുമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ അധ്യക്ഷനായിരുന്നു.ജില്ലാ ട്രഷറർ സണ്ണി കെ സി, ഏറ്റുമാനൂർ നിയോജകമണ്ഡലം സെക്രട്ടറി സജി ഇരുപ്പുമല, ത്രേസ്യാമ്മ അലക്സ്, മിനി ബെന്നി മ്ലാവിൽ.അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ജോജോ ആട്ടയിൽ, ആം ആദ്മി പാർട്ടി പഞ്ചായത്ത് ഭാരവാഹികളായ സുജിത്ത് കുമാർ, പി ജെ ജോസഫ് പാക്കുമല, പി കെ രാജൻ, ലൂസി തോമസ്, ടോമി പാറപ്പുറം, വർക്കി ചെമ്പനാനി, വർഗീസ് മഞ്ചേരികളം, കെ ഡി ഔസേപ്പ് കരികൊമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടിക്കിടന്ന് റോഡ് ഏതാ കുഴിയേതാ എന്നറിയാതെ ഇരുചക്രവാഹനക്കാർ നിരന്തരം അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.ഇതിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ആം ആദ്മി പാർട്ടി ഉപരോധ സമരം സംഘടിപ്പിച്ചത്.
തോമസ് ചാഴികാടൻ എം പി ആയായിരുന്നപ്പോൾ പ്രധാനമന്ത്രി ഗ്രാമീണ സധക് യോജന പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിരുന്നു.എന്നാൽ മുണ്ടുവേലി പടിയിലും വേദഗിരി ഭാഗത്തും രണ്ട് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ തുടർ നടപടികളുണ്ടായില്ല. തദ്ദേശവാസികളിൽ നിന്ന് ഒപ്പു ശേഖരണം നടത്തി ആം ആദ്മി പാർട്ടി ഫ്രാൻസിസ് ജോർജ് എം പിക്കും എംഎൽഎയും മന്ത്രിയുമായ വി ൻ വാസവനും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. റോഡ് നന്നാക്കൂന്നതിനുള്ള നടപടി ഉടൻ ആരംഭിച്ചില്ലെങ്കിൽ നിരാഹാരം പോലുള്ള സമരപരിപാടികൾ നടത്തുമെന്ന് ആം ആദ്മി പാർട്ടി ഭാരവാഹികൾ അറിയിച്ചു.
Be the first to comment