
അതിരമ്പുഴ: അതിരമ്പുഴ എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ആണ് പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ തന്നെ വില്പന നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
യൂണിവേഴ്സിറ്റിക്ക് സമീപത്തെ പെട്രോൾ പമ്പിലെ തൊഴിലാളിയാണ് ദുശ്മന്ത്. നാട്ടിൽ പോയി മടങ്ങി വരുമ്പോൾ സുഹൃത്തുക്കൾക്ക് നൽകാനാണ് കഞ്ചാവ് എത്തിച്ചത്.
30,000 രൂപയ്ക്ക് കഞ്ചാവ് വിൽക്കാനായി സുഹൃത്തിനെ കാത്തു നിൽക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Be the first to comment