
അതിരമ്പുഴ : ആണവായുധ വിരുദ്ധ സന്ദേശവും ലോകശാന്തിയുടെ ആശയവും പ്രചരിപ്പിക്കുന്നതിനായി സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പേപ്പർ കൊക്കുകൾ വിജയകരമായി നിർമിച്ചു. ജപ്പാനിലെ ‘ലിറ്റിൽ ബോയ് ‘ ആക്രമണത്തിന്റെ ഇരയായ 12 വയസുകാരി സദാക്കോ സസാക്കി ജീവിക്കാനുള്ള പ്രതീക്ഷയോടെ മരണക്കിടക്കയിൽ കിടന്നുകൊണ്ട് മടക്കിയ കൊറ്റികൾ ലോകത്തിനു പ്രതീക്ഷയുടെ ചിഹ്നമായി. അതിന്റെ അവിസ്മരണീയമായ ഓർമ പുതുക്കിക്കൊണ്ടാണ് 1500 ൽ അധികം കൊക്കുകൾ ചുരുങ്ങിയ സമയം കൊണ്ട് വിദ്യാർത്ഥികൾ ഒരുമിച്ച് നിർമിച്ചത്.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. അനീഷ് കാമ്മിച്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോസ് അമ്പലക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസർ ഡോ. രാജേഷ് വി. നായർ മുഖ്യ സന്ദേശം നൽകി. പ്രിൻസിപ്പൽ ശ്രീ. ബിനു ജോൺ, ഹെഡ്മിസ്ട്രസ് ശ്രീമതി രോഷ്നി ജേക്കബ്, മദർ പിടിഎ പ്രസിഡന്റ് നിഷ സാജൻ, സ്റ്റാഫ് സെക്രട്ടറി ഡോ. ജിഷാമോൾ ആലക്സ് എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ബിജി കെ സെബാസ്റ്റ്യൻ, മുൻ പ്രോഗ്രാം ഓഫീസർ ശ്രീ. റെനു ജോസഫ്, ജോയൽ ജോൺ എൻ.എസ്.എസ്. ലീഡേഴ്സ് ആൽഫോമരിയ, അലൻ ഷാജി, സ്വാതി ഷിബു, ശിവകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
Be the first to comment