അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള നവദിന തിരുനാളൊരുക്കം ഇന്ന് മുതൽ 18 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.40ന് സപ്രാ, വിശുദ്ധ കുർബാന, ഏഴിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. 10 നും 12 മുതൽ 17 വരെയുള്ള തീയതികളിൽ വൈകുന്നേരം അഞ്ചിനും 11നും 18നും വൈകുന്നേരം 4.15നും 6.15നും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും.
10 മുതൽ 18 വരെ വൈകുന്നേരങ്ങളിലെ തിരുക്കർമങ്ങളിൽ ഫാ. ജോർജ് പുന്നൂർ പുത്തൻപറമ്പിൽ, ഫാ. ജോൺ പുത്തൻപറമ്പിൽ, ഫാ. ജോസഫ് കുളങ്ങോട്ടിൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ജോസഫ് പ്ലാക്കാളിൽ, ഫാ. ജേക്കബ് പടമറ്റം, ഫാ. മാർട്ടിൻ നീളംപറമ്പിൽ, ഫാ. ജോസഫ് മഠത്തിശേരി, ഫാ. ജോൺ തുണ്ടിയിൽ, ഫാ.ആന്റണി നമ്പിയത്ത്, ഫാ.ജസ്റ്റിൻ രണ്ടുപറ പുത്തൻപറമ്പ് എന്നിവർ കാർമികത്വം വഹിക്കും.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ആത്മീയ പിതാവ് ഫാ. അബ്രാഹം കാടാത്തുകളും, അസി സ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ, കൈക്കാരന്മാരായ തോമസ് പുതുശേരി, ജോൺസൺ തോട്ടത്തിൽ, ബെന്നി മൂഴിയാങ്കൽ, സാബു തെക്കേടത്ത്, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് എന്നിവർ നേതൃത്വം നൽകും.



Be the first to comment