അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസിന്റെ പ്രകാശനം അതിരമ്പുഴ പള്ളി വികാരി ഫാ മാത്യു പടിഞ്ഞാറേക്കുറ്റ്, കൈക്കാരൻ ജോൺസൻ ജോസഫ് തോട്ടത്തിലിന് നൽകി നിർവഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. അനീഷ് കാമിച്ചേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ്, റെജി മരശ്ശേരി, അലക്സ് റോയ് നടക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജനുവരി 19 മുതൽ ഫെബ്രുവരി 1 വരെയാണ് അതിരമ്പുഴ തിരുനാൾ. പ്രധാന തിരുനാൾ 24 ,25 തീയതികളിലാണ്. എട്ടാമിടം ഫെബ്രുവരി ഒന്നിന്.



Be the first to comment