
അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടന്നു .വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ച് , ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം പ്രധാന വീഥിയിലൂടെ വലിയ പള്ളിയിലെത്തി ആശീർവാദത്തോടെ സമാപിച്ചു.
പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ജോസഫ് മുണ്ടകത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്ത്കരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ,ഫാ.ടോണി മണക്കുന്നേൽ, ഫാ.അലൻ മാലിത്തറ എന്നിവർ ശുശ്രൂഷകർക്ക് നേതൃത്വം വഹിച്ചു.
നാളെ പീഡാനുഭവ ശനിയാഴ്ച രാവിലെ 9.30ന് പൊതുമാമോദീസ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പുത്തൻവെള്ളവും പുത്തൻതീയുടെയും വെഞ്ചരിപ്പ്. ഉയിർപ്പു ഞായറാഴ്ച വെളുപ്പിന് പുലർച്ചെ 2:30 തിന് ഉയിർപ്പുതിരുനാൾ തിരുക്കര്‍മങ്ങള്‍ക്ക്, മാർ ജോസഫ് പെരുന്തോട്ടം (ആർച്ച ബിഷപ്പ് എമിരിറ്റസ് ) മുഖ്യ കാർമികത്വം വഹിക്കും.രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
Be the first to comment