അതിരമ്പുഴ പള്ളിയിൽ യുവജന ധ്യാനവും പെസഹാ ആചരണ തിരുകർമ്മങ്ങളും നടന്നു; വെള്ളിയാഴ്ച നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴം ദിനത്തിൽ രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനവും കുമ്പസാരവും നടന്നു. ഫാ.വർഗീസ് കൊച്ചുപുരക്കൽ നയിച്ച ധ്യാനത്തിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്തു.  

വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിച്ചു. വിശുദ്ധ കുർബാനയിലും, കാൽകഴുകൽ ശുശ്രൂഷയിലും, തുടർന്ന് നടന്ന ആരാധനയിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.

വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റൻ്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാകുഴിയിൽ, ഫാ. സിറിൽ കൈതക്കളം, ഫാ. ടോണി കോയിൽ പറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.

വെള്ളിയാഴ്ച നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. കുരിശിൻ്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്ന് കുരിശിൻ്റെ വഴി ആരംഭിക്കും. ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം പ്രധാന വീഥിയിലൂടെ വലിയപള്ളിയിലെത്തി ആശീർവാദത്തോടെ സമാപിക്കും.

രാവിലെ 6.30മുതൽ ഉച്ചയ്ക്ക് 12.30വരെ ആരാധന നടക്കും. ഇടവകാംഗങ്ങൾ കൂട്ടായ്‌മ അടിസ്ഥാനത്തിൽ കുരിശിൻ്റെ വഴി നടത്തി വലിയ പള്ളിയിലെത്തി ആരാധനയിൽ പങ്കെടുക്കും. 12.30ന് നേർച്ചക്കഞ്ഞി. ഉച്ചകഴിഞ്ഞ് രണ്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. തുടർന്ന് നഗരികാണിക്കലിനും തിരുസ്വരൂപ വണക്കത്തിനുശേഷം അഞ്ചിന് വലിയ പള്ളിയിൽനിന്ന് നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി തുടങ്ങും.

 

Be the first to comment

Leave a Reply

Your email address will not be published.


*